വെങ്കിടങ്ങ്: ഗ്രാമപ്പഞ്ചായത്തില്‍ മത്സ്യസമൃദ്ധി പദ്ധതിയില്‍ കൃഷിചെയ്ത അര ലക്ഷം രൂപയുടെ മീന്‍ മോഷണം പോയി. കാളിയാമാക്കല്‍ മഞ്ചറമ്പത്ത് മുരളീധരന്റെ വീടിനോട് ചേര്‍ന്ന 10 സെന്റ് കുളത്തില്‍നിന്നാണ് മീന്‍ മോഷണം പോയത്.

Fish
പ്രതീകാത്മക ചിത്രം

വരുംദിവസങ്ങളില്‍ വിളവെടുക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ഇതിനായി കുളത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. 

300 കിലോയിലധികം വരുന്ന കട്‌ല, രോഹു, ഗ്രാസ് കാര്‍പ്പ്, കരിമീന്‍ തുടങ്ങിയവയാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയത്. പാവറട്ടി പോലീസില്‍ പരാതി നല്‍കി.