തിരൂര്‍: വിവാഹംകഴിഞ്ഞ് മൂന്നാംദിവസം നവവധുവിനെ തട്ടിക്കൊണ്ടു പോയതായുള്ള ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പൂക്കോട്ടുംപാടം ചെട്ടിപ്പാടത്തെ കളത്തില്‍ സുധീഷിനെ(23)യാണ് തിരൂര്‍ സി.ഐ. എം.കെ. ഷാജി അറസ്റ്റുചെയ്തത്. 

പൂക്കോട്ടുംപാടം സ്വദേശിനിയെ ഈമാസം 18നാണ് പെരിന്തല്ലൂരിലേക്ക് വിവാഹംകഴിച്ചുകൊണ്ടുവന്നത്. 21ന് ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ടിപ്പര്‍ ഡ്രൈവറായ സുധീഷ് തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായത്. 

ഇരുവരെയും ഗൂഡല്ലൂരില്‍നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.