പെരുമ്പിലാവ്: അക്കിക്കാവ് സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരു വിദ്യാര്‍ത്ഥിയെ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Accidentകരിക്കാട് നാലകത്ത് സുബൈറിന്റെ മകന്‍ ഹാരിസ് (19), കരിക്കാട് ചോല തോപ്പില്‍വളപ്പില്‍ മൊയ്തുവിന്റെ മകന്‍ ഫവാസ് (19) എന്നിവരാണ് മരിച്ചത്.

പെരുമ്പിലാവ് മണ്ടുമ്പാല്‍ ജോയിയുടെ മകന്‍ ജിഷോയ് (20) തൃശ്ശൂര്‍ അശ്വിനി ആസ്പത്രിയില്‍ ചികിത്സയിലാണ്. രാത്രികാല പരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസാണ് ഇവരെ ആസ്പത്രിയിലെത്തിച്ചത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലിടിച്ച് മറിഞ്ഞതാകാം അപകടകാരണമെന്നാണ് പോലീസ് പറയുന്നത്.

കദീജയാണ് ഹാരിസിന്റെ അമ്മ. ഫവാസ് സഹോദരനാണ്. റാബിയയാണ് ഫവാസിന്റെ അമ്മ. നഹാസ്, നഹല എന്നിവര്‍ സഹോദരങ്ങളാണ്. പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഹാരിസിന്റെ കബറടക്കം പരുവക്കുന്ന് ജുമാ മസ്ജിദില്‍ നടത്തി. ഫവാസിന്റെ കബറടക്കം ബുധനാഴ്ച 7.00ന് കോട്ടോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും.