ചാത്തന്നൂര്‍: സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്രഥമാധ്യാപകനും മകനും പരിക്കേറ്റു. നിയന്ത്രണംവിട്ട വാന്‍ ദേശീയപാതയിലെ പരസ്യ ബോര്‍ഡും തകര്‍ത്ത് ഓടയിലിറങ്ങിയാണ് നിന്നത്. വ്യാഴാഴ്ച രാവിലെ ആറരയോടെ ദേശീയപാതയില്‍ ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയ്ക്ക് സമീപമായിരുന്നു അപകടം.

അടുതല ഗവ. എല്‍.പി.എസിലെ പ്രഥമാധ്യാപകന്‍ ചാത്തന്നൂര്‍ മാമ്പള്ളികുന്നം കാര്‍ത്തികയില്‍ വിജയന്‍ ദിവാകര്‍, മകന്‍ പത്താംക്ലാസ് വിദ്യാര്‍ഥി ആകാശ് വിജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ ട്യൂഷന്‍ ക്ലാസില്‍ വിടാന്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെവന്ന വാന്‍ ഇടിക്കുകയായിരുന്നു. 

വാന്‍ നിയന്ത്രണംതെറ്റി പരസ്യ ബോര്‍ഡ് ഇടിച്ചുതകര്‍ത്ത് താഴ്ചയിലേക്ക് ഇറങ്ങിയെങ്കിലും മറിയാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.