തുരുത്തി: കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കോട്ടയം ചങ്ങനാേശ്ശരി എം.സി റോഡില്‍ തുരുത്തി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

accidentപത്തനംതിട്ടയില്‍നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്ക് എതിര്‍ദിശയില്‍നിന്ന് വന്ന വാഹനങ്ങളെ മറികടന്നെത്തിയ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണ്ണമായി തകര്‍ന്നു. 

വാനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ആന്റണി മുത്തുവിനെ പോലീസ് ഇന്റര്‍സെപ്റ്റര്‍ വാഹനത്തില്‍ ചെത്തിപ്പുഴയിലുള്ള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വലത് കാല്‍ ഒടിഞ്ഞിട്ടുണ്ട്. തലയ്ക്കും വയറിനും ഗുരുതര പരിക്ക് പറ്റിയ ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ വള്ളംകുളം സ്വദേശി അഷ്ലാലിന്റെ വാരിയെല്ലിന് പരിക്കുണ്ട്.