അതിരപ്പിള്ളി: വെറ്റിലപ്പാറ പാലത്തിനു സമീപം പ്ലാന്റേഷന്‍ റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഇടപ്പള്ളി വട്ടേക്കുന്നു സ്വദേശി ചമ്മാനി ഹമീദിന്റെ മകന്‍ സലാവുദ്ദീന്‍ (17), കാക്കനാട് വാഴക്കാല പള്ളിപ്പറമ്പില്‍ ഷമീറിന്റെ മകന്‍ ഷാഹുല്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ഇവരെ എറണാകുളത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 17-ാം ബ്ലോക്കിലെ അമ്പലത്തിനു സമീപത്താണ് അപകടമുണ്ടായത്.