തലയോലപ്പറമ്പ്: മണര്‍കാട് പള്ളിയില്‍ പെരുന്നാള്‍കൂടി തിരിച്ചു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്.

ഇറുമ്പയം ഒറക്കനാംകുഴി വീട്ടില്‍ തങ്കച്ചന്‍ (60) ഭാര്യ ലില്ലി (53) മക്കളായ ജോജോ (21) ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിനി പപ്പി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച വെളുപ്പിന് രണ്ടു മണിയോടെ മേഴ്‌സി-വെള്ളൂര്‍ റോഡില്‍ ഇറുമ്പയം താളലയ ജങ്ഷനിലാണ് അപകടം.

റോഡരികിലെ നാലോളം സംരക്ഷണ കല്ലുകള്‍ ഇടിച്ച് മറിച്ചിട്ട് താഴ്ചയിലേക്ക് മുന്‍വശം കുത്തിയാണ് വാഹനം മറിഞ്ഞത്. അപകടം അറിഞ്ഞെത്തിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് വാഹനത്തിന്റെ ചില്ലു തകര്‍ത്താണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.