കോഴിക്കോട്: നാദാപുരത്ത് ദേശീയ പാതയിലെ വാഹന പരിശോധനയ്ക്കിടെ 180 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. മൂരാട് പാലത്തിന് സമീപത്തുനിന്ന് സ്കൂട്ടര്‍ യാത്രക്കാരനായ മടപ്പള്ളി കെ.ടി.കെ. സുരേഷി (42) നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്.
കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറുടെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്ന് മുരാട് പാലത്തിനു സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് വിദേശമദ്യ ശേഖരം പിടികൂടിയത്. സ്കൂട്ടറില്‍ പ്രത്യേകം സജ്ജീകരിച്ചായിരുന്നു മാഹിയില്‍ നിന്നും വിദേശമദ്യം കടത്തിയിരുന്നത്. പ്രതിയെയും മറ്റും കൊയിലാണ്ടിയിലെ എക്സൈസ് സംഘത്തിന് കൈമാറി.
നാദാപുരം എൈക്സസ് ഇന്‍സ്പെക്ടര്‍ കെ.കെ. ശിജില്കുമാര്, പ്രിവന്റീവ് ഓഫീസര്‍മാരായ എ.കെ. ശ്രീജിത്ത്, ജീവനക്കാരായ കെ.എന്‍. ജിജു, എന്‍.കെ. ജിഷില്കുമാര്, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ നേതൃത്വംനല്കി.