കൊച്ചി: സംസ്ഥാനത്തെ പാചകവാതക വിതരണത്തിലെ അപാകങ്ങളും തിരിമറികളും സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം നല്‍കി.

നിലവിലുള്ള ഗ്യാസ് സിലിണ്ടര്‍ വിതരണലിസ്റ്റില്‍ നിരവധി വ്യാജ പേരുകളും മേല്‍വിലാസങ്ങളുമുണ്ടെന്ന്. നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഏജന്‍സികള്‍ അനധികൃത സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇതുമൂലം യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് കണക്ഷന്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുകയാണ് ചെയ്യുന്നത്.

വ്യാജ പേരുകളില്‍ മേല്‍വിലാസം ചേര്‍ത്ത് ഗ്യാസ് ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.