അഡ്വ.ഡി.ബി.ബിനു, കൊച്ചി


കൊച്ചി: കേരളത്തില്‍ ജുഡീഷ്യല്‍ കമ്മീഷനുകള്‍ പ്രഹസനമാകുന്നുവെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

1980-ന് ശേഷം മാത്രം കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനത്ത് നിയമിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷനുകളുടെ എണ്ണം 87 ആണ്. ഇവയില്‍ ഭൂരിപക്ഷം റിപ്പോട്ടുകളിലേയും ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ല എന്നത് ചരിത്രം.

സമീപകാലത്ത് കേരളത്തില്‍ നിയമിക്കപ്പെട്ട കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ തന്നെ ഉദാഹരണം. ചെറിയതുറ വെടിവയ്പ് കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നടപടി റിപ്പോര്‍ട്ട് സഹിതം നിയമസഭയുടെ മേശപ്പുറത്ത് വെച്ചിട്ടില്ലെന്ന് ആഭ്യന്തര്യ വകുപ്പ് നല്‍കിയ മറുപടി വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് ലഭിച്ച് ആറു മാസത്തിനകം നിയമസഭയില്‍ വെയ്ക്കണമെന്നാണ് കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് നിഷ്‌ക്കര്‍ഷിക്കുന്നത്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നവര്‍ തന്നെ അധികാരത്തില്‍ വന്നാലും റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കാനോ നടപ്പാക്കാനോ ശ്രമിക്കുന്നില്ല.

മാറാട് സംഭവം, കുമരകം ബോട്ട് ദുരന്തം, കാസര്‍ഗോഡ് വെടിവയ്പ് എന്നീ സമീപകാല സംഭവങ്ങളില്‍ നടത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പോലും നടപ്പാക്കുന്നതില്‍ മാറിമാറി അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്.

ഒരിക്കലും നടപ്പിലാക്കാന്‍ സാധ്യതയില്ലാത്ത ജുഡീഷ്യല്‍ കമ്മീഷനുകളുടെ ശ്രേണിയിലേക്കെത്തുന്ന പുതിയ കമ്മീഷനാണ് സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ .

ബന്ധപ്പെട്ട രേഖകള്‍ കാണാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക


Click here to download PDF