രാജീവ് ചെറുതുരുത്തി
വടക്കാഞ്ചേരിക്കടുത്ത് അകമല വനം റേഞ്ചില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. വാഴക്കോട്, അകമല കാടുകളുടെ നാശത്തിന് ഇത് കാരണമാകുമെന്നറിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെതിരെ പ്രതികരിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരേണ്ടതുണ്ട്. അകമലയിലെ വനത്തിനോട് ചേര്‍ന്ന റോഡുകളുടെ ഇരുവശവും പലയിടത്തും നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും നിറച്ചിട്ടിരിക്കുകയാണ്.

തടയാന്‍ വനംവകുപ്പ് നടപടിയൊന്നും സ്വീകരിച്ചുകാണുന്നുമില്ല. മാലിന്യം നിക്ഷേപിക്കുന്നതിന് തൊട്ടടുത്തായി ഒരു ക്ഷേത്രവുമുണ്ട്. ഇവിടെ ഭക്തര്‍ക്കും ദുര്‍ഗന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അറവുശാലകളിലെ മാലിന്യങ്ങള്‍ വരെ ചാക്കുകളിലാക്കി ഇവിടെ കൊണ്ടുവന്നിടുകയാണ് ചെയ്യുന്നത്. അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയുമെന്ന് പ്രതീക്ഷിക്കുന്നു.