അഡ്വ. ടി. ആസഫലി
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണനേട്ടങ്ങളുടെ പരസ്യം നല്‍കാന്‍ ചെലവഴിച്ചത് 38 കോടി രൂപ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ ചെലവഴിച്ച തുകയാണിത്. അച്ചടി മാധ്യമങ്ങളില്‍ പരസ്യം നല്‍കാനാണ് കൂടുതല്‍ തുക 19.64 കോടി രൂപ. കുറവ് ഇലക്‌ട്രോണിക് മീഡിയയിലും17.4 ലക്ഷം രൂപ. ഡിസ്‌പ്ലേ പരസ്യങ്ങള്‍ക്കും മോശമല്ലാത്ത തുക ചെലവഴിച്ചു. 18.27 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

മാസികകളിലും മറ്റ് ആനുകാലികങ്ങളിലും പരസ്യം നല്‍കാനായി 39,20,713 രൂപയും ചെലവഴിച്ചു. 200910 വര്‍ഷമാണ് പരസ്യം നല്‍കാന്‍ എല്ലാ മേഖലകളിലും കൂടുതല്‍ തുക ചെലവഴിച്ചത്. അച്ചടി മാധ്യമങ്ങളില്‍ നാല് കോടി രൂപയും ഡിസ്‌പ്ലേ പരസ്യങ്ങള്‍ക്ക് 8.04 കോടി രൂപയും ഇലക്‌ട്രോണിക് മീഡിയയില്‍ 16.73 ലക്ഷം രൂപയും ഈ കാലയളവില്‍ ചെലവഴിച്ചു.

അധികാരത്തിലെത്തിയ ആദ്യവര്‍ഷം തന്നെ 5.93 കോടി രൂപ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു. അച്ചടി മാധ്യമങ്ങള്‍ക്ക് 3.85 കോടി രൂപയും ഡിസ്‌പ്ലേപരസ്യങ്ങള്‍ക്ക് 2.08 കോടി രൂപയും. വിവരാവകാശ നിയമ പ്രകാരം സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് ലഭിച്ചതാണീ വിവരങ്ങള്‍.