ഭാവിയില്‍ വലിയ ബിസിനസ് സംരംഭങ്ങളായി മാറുന്ന ആശയങ്ങള്‍ നിങ്ങളുടെ മനസിലുണ്ടോ. അത് എങ്ങനെ നടപ്പിലാക്കണമെന്നതാണോ നിങ്ങളുടെ പ്രശ്‌നം. സംരംഭകത്വ മേഖലയിലെ പ്രശ്‌നങ്ങളും സംശയങ്ങളും പരിഹരിക്കാന്‍ മാതൃഭൂമി ഡോട്ട് കോം അവസരമൊരുക്കുന്നു. 

സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഡയറക്ടറും ടെക്‌നോപാര്‍ക്ക് സ്ഥാപക സിഎഫ്ഒയുമായിരുന്ന ഡോ.കെ.സി. ചന്ദ്രശേഖരന്‍ നായര്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് (26/07/2017 - 3.00 PM)മാതൃഭൂമി ഡോട്ട് കോം ഫെയ്‌സ്ബുക്ക് (https://www.facebook.com/mathrubhumidotcom) ലൈവിലൂടെ യുവാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. 

എങ്ങനെ സംരംഭം തുടങ്ങണം, ആശയവുമായി ആരെ സമീപിക്കണം, എങ്ങനെ നടപ്പിലാക്കാം തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കാം.

Startup live