Roberടാങ്കർലോറി അപകടമുണ്ടായാൽ വാതകച്ചോർച്ച എവിടെയാണെന്നും എത്ര വ്യാപ്തിയുണ്ടെന്നും എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും ഈ ‘സ്പൈ ബേർഡ്’. ഒരേ സമയം പറക്കാനും നിലത്തിലൂടെ ഓടാനും കഴിയും ഈ സ്പൈ ബേർഡിന്. മൾട്ടി ഫങ്ഷണൽ ഫ്ളൈയിങ് സ്പൈ റോബോർട്ട് എന്നാണ് മുഴുവൻ പേര്. പെരുമ്പാവൂർ കെ.എം.പി. കോളേജിൽ നിന്ന്‌ ബി.ടെക്്. പഠിച്ചിറങ്ങിയ കോതമംഗലം സ്വദേശി ബിനു കെ. ജോസാണ് ഈ റോബോർട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പേരുപോലെ തന്നെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കഴിയും ഈ റോബോർട്ടിനെ. ബോംബ് കണ്ടെത്തി നിർവീര്യമാക്കുന്നതിനും ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്താനുമൊക്കെ സ്പൈ ബേർഡ് മിടുക്കനാണ്.

മരുന്ന് ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ (അര കിലോ തൂക്കം വരെ) ഞൊടിയിടയിൽ എത്തിക്കാനും സ്പൈ ബേർഡിന് കഴിയും. രാത്രിയും പകലും ഉപയോഗിക്കാൻ കഴിയും. സൈന്യത്തിനും സുരക്ഷാ ആവശ്യങ്ങൾക്കും സ്പൈ ബേർഡിനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴയുമെന്ന് ബിനു കെ. ജോസ് അവകാശപ്പെടുന്നു.

രണ്ട് കിലോ മീറ്റർ പരിധിയിൽ ഈ റോബോർട്ടിന്റെ സേവനം ലഭ്യമാക്കാനാകും. 50,000 രൂപയാണ് സ്പൈ ബേർഡിന്റെ നിർമാണച്ചെലവ്.