ന്യൂഡല്‍ഹി: അടല്‍ ഇന്നവേഷന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 12 സ്‌കൂളുകള്‍ക്കുകൂടി അടല്‍ ടിങ്കറിങ് ലാബ് അനുവദിച്ചു. ഇതോടെ കേരളത്തില്‍ ലാബ് അനുവദിച്ച സ്‌കൂളുകളുടെ എണ്ണം 31 ആയി.

പത്തുലക്ഷം ശാസ്ത്രസാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുകയാണ് അടല്‍ ടിങ്കറിങ് ലാബുകളിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ഓരോ സ്‌കൂളിനും 20 ലക്ഷം രൂപ ലഭിക്കും.
 
 
അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ പത്തുലക്ഷം രൂപയും തുടര്‍ചെലവുകള്‍ക്കായി അഞ്ച് വര്‍ഷത്തേക്ക് പത്തുലക്ഷം രൂപയുമാണ് ലഭിക്കുക. അടല്‍ ഇന്നവേഷന്‍ മിഷന്റെ മൂന്നാംഘട്ട പട്ടികയില്‍ മൊത്തം 484 സ്‌കൂളുകളാണ് ഇടംനേടിയത്

കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍

1. ഹോളി ഫാമിലി എച്ച്.എസ്.എസ്. കാട്ടൂര്‍ ആലപ്പുഴ.

2. ജ്യോതി നികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആലപ്പുഴ.

3. ടോക് എച്ച് പബ്ലിക് സ്‌കൂള്‍ എറണാകുളം.

4. വിദ്യോദയ സ്‌കൂള്‍ തേവക്കല്‍ എറണാകുളം.

5. കേന്ദ്രീയ വിദ്യാലയ കെല്‍ട്രോണ്‍ നഗര്‍ കണ്ണൂര്‍.

6. ഇത്തിത്താനം എച്ച്.എസ്.എസ്. മലകുന്നം കോട്ടയം.

7. പീവീസ് മോഡല്‍ സ്‌കൂള്‍ നിലമ്പൂര്‍ മലപ്പുറം.

8. ജവഹര്‍ നവോദയ വിദ്യാലയ പത്തനംതിട്ട.

9. കേന്ദ്രീയ വിദ്യാലയ അടൂര്‍ പത്തനംതിട്ട.

10. മഹാത്മഗാന്ധി മെമ്മോറിയല്‍ മോഡല്‍ സ്‌കൂള്‍ തിരുവനന്തപുരം.

11. ശ്രീദുര്‍ഗ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പേരാമംഗലം തൃശ്ശൂര്‍.

12. ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടില്‍ വയനാട്.