sscസ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ 2018 ജനുവരി അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ നടത്തുന്ന ജൂനിയര്‍ എന്‍ജിനീയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട്) പരീക്ഷ 2018-ന് അപേക്ഷിക്കാം. 

സെന്‍ട്രല്‍ പബ്ലിക് വര്‍ക് ഡിപ്പാര്‍ട്ട്മെന്റ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ്, മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ്, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ഫറാക്ക ബാരേജ്, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് (നേവല്‍) എന്നീ വകുപ്പ്/ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. 

ഒഴിവുകളുടെ എണ്ണം പിന്നീട് തീരുമാനിക്കും. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലേക്ക് പുരുഷന്മാര്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. 

ശമ്പളം: 35,400-1,12,400 രൂപ. 

യോഗ്യത

സിവില്‍ ആന്‍ഡ് ഇലക്ട്രിക്കല്‍: സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ് (സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ തത്തുല്യം).

സിവില്‍: ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ് (സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ/ തത്തുല്യം).

സിവില്‍ (മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ്): ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കണ്‍ട്രോള്‍ തസ്തികയ്ക്ക് (സിവില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ + ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ + ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ/ തത്തുല്യം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍വേയേഴ്സ് (ഇന്ത്യ) നടത്തുന്ന ബില്‍ഡിങ് ആന്‍ഡ് ക്വാണ്ടിറ്റി സര്‍വേയിങ് ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായിരിക്കണം).

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍: സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ ആന്‍ഡ് ഫറാക്ക ബാരേജ് (സിവില്‍/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ ഡിപ്ലോമ. 

സിവില്‍, ഇലക്ട്രിക്കല്‍: സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ (സിവില്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. 

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍: ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് നേവല്‍: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 

സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍: നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍- സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. 

സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍: ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍- സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. 

പരീക്ഷ, സിലബസ്, തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പേപ്പര്‍ ക, കക എന്നിങ്ങനെ രണ്ടു പേപ്പറുകളാണുള്ളത്. പേപ്പര്‍, വിഷയം, മാര്‍ക്ക്, പരീക്ഷാസമയം എന്നിവ വ്യക്തമാക്കുന്ന പട്ടിക ഇതോടൊപ്പം. ജനുവരി അഞ്ച് - എട്ട് തീയതികളിലാണ് എഴുത്തുപരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. നെഗറ്റീവ് മാര്‍ക്കിങ് ഉണ്ട്. എഴുത്തുപരീക്ഷയില്‍ നിര്‍ദിഷ്ട മാര്‍ക്ക് നേടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssc.nic.in

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: www.ssconline.nic.in

Content Highlights: Staff Selection Commission (SSC), Junior Engineer Exam Notification, SSC JE 2017, Recruitment

Thozil