രാജ്യത്തിലെ 20  പൊതുമേഖലാ ബാങ്കുകളിലെ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിനുള്ള ഏഴാമത് കോമണ്‍ റിട്ടണ്‍ എക്‌സാമിനേഷന്  (CRP SPL-VII)  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. 

ഐ.ടി. ഓഫീസര്‍ (സ്‌കെയില്‍-1), അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ (സ്‌കെയില്‍-1), രാജ്ഭാഷാ അധികാരി (സ്‌കെയില്‍-1), ലോ ഓഫീസര്‍ (സ്‌കെയില്‍-1), എച്ച്.ആര്‍./പേഴ്‌സണല്‍ ഓഫീസര്‍ (സ്‌കെയില്‍-1), മാര്‍ക്കറ്റിങ് ഓഫീസര്‍ (സ്‌കെയില്‍-1) എന്നീ സ്‌പെഷലിസ്റ്റ് വിഭാഗങ്ങളിലേക്കുള്ള നിയമനത്തിനാണ് പൊതുപരീക്ഷ നടത്തുന്നത്. 

വിവിധ ബാങ്കുകളിലായി ആകെ 1315 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുളള ഒഴിവുകളുടെ എണ്ണം ഇങ്ങനെ: ഐ.ടി. ഓഫീസര്‍-120, അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍-875, രാജ്ഭാഷ അധികാരി-30, ലോ ഓഫീസര്‍-60, എച്ച്.ആര്‍./പേഴ്‌സണല്‍ ഓഫീസര്‍-35, മാര്‍ക്കറ്റിങ് ഓഫീസര്‍- 195. 

ഓരോ തസ്തികയിലേക്കും യോഗ്യത

പോസ്റ്റ് കോഡ്: 01 ഐ.ടി. ഓഫീസര്‍ (സ്‌കെയില്‍-1)
പ്രായം: 20-30 വയസ്.
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനിയറിങ് ബിരുദം/ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദവും ഡൊയാക്ക് ബി ലെവല്‍ വിജയവും.

പോസ്റ്റ് കോഡ് 02. അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ (സ്‌കെയില്‍-1)
പ്രായം: 20-30 വയസ്. 
യോഗ്യത: നാലുവര്‍ഷത്തെ അഗ്രിക്കള്‍ച്ചര്‍ ബിരുദം. അല്ലെങ്കില്‍ ഹോര്‍ട്ടികള്‍ച്ചര്‍/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/ഡെയറി സയന്‍സ്/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിങ്/ഫിഷറീസ് സയന്‍സ്/പിസിക്കള്‍ച്ചര്‍/അഗ്രി മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്/അഗ്രോ-ഫോറസ്ട്രി/ഫോറസ്ട്രി/അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി/ഫുഡ് സയന്‍സ്/അഗ്രിക്കള്‍ച്ചര്‍ ബിസിനസ് മാനേജ്‌മെന്റ്/ഫുഡ് ടെക്‌നോളജി/ ഡെയറി ടെക്‌നോളജി തുടങ്ങിയവ അനുബന്ധ വിഷയങ്ങളിലായുള്ള ബിരുദം.

പോസ്റ്റ് കോഡ് 03. രാജ്ഭാഷാ അധികാരി (സ്‌കെയില്‍-1) 
പ്രായം: 20-30 വയസ്. 
യോഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായി നേടിയ ബിരുദത്തിനുശേഷം ഹിന്ദിയില്‍ നേടിയ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായി പഠിച്ച് ബിരുദം നേടിയതിനുശേഷം സംസ്‌കൃതത്തില്‍ നേടിയ ബിരുദാനന്തര ബിരുദം.

പോസ്റ്റ് കോഡ് 04. ലോ ഓഫീസര്‍ (സ്‌കെയില്‍-1) 
പ്രായം: 20-30 വയസ്. 
യോഗ്യത: നിയമത്തില്‍ ബിരുദം, ബാര്‍ കൗണ്‍സില്‍ അംഗത്വം. 

പോസ്റ്റ് കോഡ് 05. എച്ച്.ആര്‍./ പേഴ്‌സണല്‍ (സ്‌കെയില്‍-1)
പ്രായം: 20-30 വയസ്.
യോഗ്യത: ബിരുദം, പേഴ്‌സണ ല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച്.ആര്‍./എച്ച്.ആര്‍.ഡി./സോഷ്യല്‍ വര്‍ക്ക്/ലേബര്‍ ലോയില്‍ ബിരുദാനന്തര ബിരുദം/ഡിപ്ലോമ. 

പോസ്റ്റ് കോഡ് 06. മാര്‍ക്കറ്റിങ് ഓഫീസര്‍ (സ്‌കെയില്‍-1)
പ്രായം: 20-30 വയസ്.
യോഗ്യത: മാര്‍ക്കറ്റിങ് സ്‌പെഷലൈസേഷനോടെയുള്ള ഫുള്‍ടൈം എം.ബി.എ./2 വര്‍ഷത്തെ പി.ജി.ഡി.ബി.എ./പി.ജി.ഡി.ബി.എം/പി.ജി.പി.എം./പി.ജി.ഡി.എം./എം.എം.എസ്.

പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കുന്നത് 2017 നവംബര്‍ 27 എന്ന തീയതി അടിസ്ഥാനമാക്കിയാണ്.

2017 ഡിസംബര്‍ 31,31 തീയതികളിലായിരിക്കും പരീക്ഷ. ഓണ്‍ലൈന്‍ രീതിയിലാവും പരീക്ഷ. കേരളത്തില്‍ (സ്‌റ്റേറ്റ് കോഡ് നമ്പര്‍: 28) തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. 

പരീക്ഷയുടെ സിലബസും ഐ.ബി.പി.എസ്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലുണ്ട്. ഒബ്ജക്ടീവ് രീതിയിലാവും പരീക്ഷ. നെഗറ്റീവ് മാര്‍ക്കുണ്ടാവും. തെറ്റായ ഉത്തരങ്ങള്‍ക്ക് 0.25 മാര്‍ക്ക് കുറയ്ക്കും.

ഏതെങ്കിലും ഒരു തസ്തികയിലേക്കുമാത്രം അപേക്ഷിക്കുക. ഒന്നിലേറെ തസ്തികയിലേക്ക് അപേക്ഷിക്കുന്നതും ഒന്നിലേറെ അപേക്ഷ സമര്‍പ്പിക്കുന്നതും അയോഗ്യതയ്ക്ക് കാരണമാവും. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://ibps.in/

Content Highlights: RECRUITMENT OF SPECIALIST OFFICERS, 20 NATIONALISED BANK, IBPS, Institute of Banking Personnel Selection

Thozil