ര്‍മി ഡെന്റല്‍ കോറില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസറാവാന്‍ അവസരമൊരുങ്ങുന്നു. 56 ഒഴിവുകളാണുള്ളത്. 

യോഗ്യത: ബി.ഡി.എസ്. (അവസാന വര്‍ഷം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം) അല്ലെങ്കില്‍ എം.ഡി.എസ്. 2017 മാര്‍ച്ച് 31-നുള്ളില്‍ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയിരിക്കണം. 
പ്രായം: 2017 ഡിസംബര്‍ 31-ന് 45 വയസ്സില്‍ താഴെ. 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടന്ന നീറ്റ് (എം.ഡി.എസ്.) പരീക്ഷ അഭിമുഖീകരിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അവസരമുള്ളൂ. 
നീറ്റ് (എം.ഡി.എസ്.)2017 സ്‌കോര്‍ കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയ്‌ക്കൊപ്പം വെക്കണം. 

അഭിമുഖത്തിനുശേഷം വൈദ്യപരിശോധനയുമുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്യാപ്റ്റന്‍ റാങ്കിലായിരിക്കും നിയമനം. പെര്‍മനന്റ് കമ്മിഷനില്‍ ലഫ്റ്റനന്റ് ജനറല്‍ റാങ്ക്വരെ ഉയരാവുന്ന തസ്തികയാണിത്. രണ്ടുഘട്ടങ്ങളിലായി 14 വര്‍ഷത്തേക്കാണ് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നിയമനം. എസ്.എസ്.സി.യില്‍ രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷം പെര്‍മനന്റ് കമ്മിഷന് അപേക്ഷിക്കാവുന്നതാണ്. 

ശമ്പളം: 15,600-39,100 രൂപയും മറ്റ് ആനുകൂല്യങ്ങളും. 

അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.indianarmy.nic.in/