ലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മാഹി, കാസര്‍കോട് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി വായുസേനയുടെ സെലക്ഷന്‍ റാലി വയനാട്ടില്‍ നടക്കുമെന്ന് വിങ് കമാന്‍ഡര്‍ സി. ബിനു വര്‍ഗീസ് അറിയിച്ചു. മേയ് 24 മുതല്‍ 31 വരെയായിരിക്കും റാലി.

താത്പര്യമുള്ളവര്‍ക്ക് കൊച്ചിയിലും വയനാട്ടിലും രജിസ്റ്റര്‍ ചെയ്യാം. 

രജിസ്‌ട്രേഷന്‍ തിയതി: കണ്ണൂര്‍ ഏപ്രില്‍ - 24, മലപ്പുറം, കാസര്‍കോട്  - 25, കോഴിക്കോട്, മാഹി - 26 (കൊച്ചി കേന്ദ്രത്തിലാണ് രജിസ്‌ട്രേഷന്‍). വയനാട് നിന്നുള്ളവര്‍ക്ക് മേയ് അഞ്ച്, ആറ് തിയതികളില്‍  കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രാവിലെ ഏഴു മുതല്‍ ഒരു മണി വരെയാണ് സമയം.

പ്ലസ്ടു വിന് 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് ഓട്ടോ ടെക്, ജി.ഐ.ടി. ആന്‍ഡ്  ഐ.എ.എഫ്.(പി) ട്രേഡ്‌സ് ആന്‍ഡ് എടി1 എന്ന തസ്തികയിലേക്കും പ്ലസ്ടുവിന് ബയോളജി വിഷയമായെടുത്ത് 50 ശതമാനം മാര്‍ക്ക് വാങ്ങിയവര്‍ക്ക് മെഡിക്കല്‍  അസി. ട്രേഡിലേക്കും അപേക്ഷിക്കാം. ആദ്യ തസ്തികയിലേക്ക് മേയ് 25 നും രണ്ടാമത്തെ തസ്തികയിലേക്ക് 28 നുമായിരിക്കും എഴുത്തുപരീക്ഷ. 

വിവരങ്ങള്‍ക്ക്: www.airmenselection.gov.in