യര്‍ ഇന്ത്യയില്‍ രണ്ട് റീജണുകളിലായി 500 കാബിന്‍ ക്രൂ ഒഴിവ്. ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റീജണില്‍ 450 ഒഴിവും മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ റീജണില്‍ 50 ഒഴിവുമുണ്ട്. 

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. തുടക്കത്തില്‍ അഞ്ചുവര്‍ഷത്തേക്കുള്ള കരാറിലായിരിക്കും നിയമനം. ഏതെങ്കിലും ഒരു റീജണിലേക്കുമാത്രമേ അപേക്ഷിയ്ക്കാനാവൂ. ഒരിക്കല്‍ റീജണ്‍ തിരഞ്ഞെടുത്താല്‍ പിന്നീട് മാറ്റാനാവില്ല. 

പ്രായം: 2018 മാര്‍ച്ച് 12-ന് 18 വയസ്സിനും 35 വയസ്സിനുമിടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും. 

യോഗ്യത: ഗവ. അംഗീകൃത ബോഡ്/ സര്‍വകലാശാലയില്‍നിന്നുള്ള 10+2. കുറഞ്ഞത് ഒരുവര്‍ഷം കാബിന്‍ക്രൂ ജോലിയില്‍ പരിചയം, എയര്‍ബസ്/ ബോയിങ് ഫാമിലി എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട സാധുവായ എസ്.ഇ.പി. ഉണ്ടായിരിക്കണം.

വിദേശ എയര്‍ലൈനുകളില്‍ ജോലിപരിചയമുള്ളവര്‍ എസ്.ഇ.പിക്ക് പകരമുള്ള രേഖകള്‍ നല്‍കിയാല്‍ മതി. 

ശാരീരിക യോഗ്യത:
ഉയരം: സ്ത്രീകള്‍ക്ക് കുറഞ്ഞത് 160 സെന്റിമീറ്ററും പുരുഷന്മാര്‍ക്ക് കുറഞ്ഞത് 172 സെന്റീമീറ്ററും (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 2.5 സെന്റീമീറ്റര്‍ വരെ ഇളവുണ്ട്). 
ഉയരത്തിന് ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം. 

അപേക്ഷാഫീസ്: 1000 രൂപ. (എസ്.സി., എസ്.ടി. വിഭാഗത്തിന് ബാധകമല്ല). AIR INDIA LIMITED എന്ന വിലാസത്തില്‍ ഡല്‍ഹി/ മുംബൈയില്‍ മാറാവുന്ന ഡി.ഡി.ആയാണ് ഫീസ് അടയ്ക്കേണ്ടത്. ഡി.ഡി. സംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ചേര്‍ക്കണം. 

ശാരീരികക്ഷമതാ പരിശോധന എഴുത്തുപരീക്ഷ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.airindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട് അവസാന തീയതി മാര്‍ച്ച് 12.

Thozil