ഏഴു തെക്കന്‍ ജില്ലകളിലെ യുവാക്കള്‍ക്കായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് ഏപില്‍ 11 മുതല്‍ 21 വരെ കൊല്ലം ലാല്‍ബഹാദൂര്‍ശാസ്ത്രി സ്റ്റേഡിയത്തില്‍ റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. 

എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. സോള്‍ജ്യര്‍ ജനറല്‍ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ക്ലാര്‍ക്ക്/ സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ നഴ്സിങ് അസിസ്റ്റന്റ്, സോള്‍ജ്യര്‍ ട്രേഡ്സ്മെന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് റാലി നടത്തുന്നത്. 

റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള യുവാക്കള്‍ മാര്‍ച്ച് 26-നുള്ളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. 

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍: www.joinindianarmy.nic.in. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പഴയ ലോഗിന്‍ ഐ.ഡി.യും പാസ്വേര്‍ഡും ഉപയോഗിക്കാം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സ്ഥിരീകരണം ലഭിക്കും. 

ഏപ്രില്‍ 4-ാം തീയതിക്കുശേഷം ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ റിക്രൂട്ട്മെന്റ് റാലിയില്‍ പ്രവേശനം ലഭിക്കൂ.

0471-2351762 എന്ന നമ്പറിലോ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസുമായോ ബന്ധപ്പെടുക.

thozil vartha vagam