ര്‍മി മെഡിക്കല്‍ കോറിലേക്ക് എം.ബി.ബി.എസ്. ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആര്‍മി മെഡിക്കല്‍ കോറില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസറായി നിയമനം ലഭിക്കും. ആദ്യത്തെയോ രണ്ടാമത്തെയോ ചാന്‍സില്‍ എം.ബി.ബി.എസ്. പരീക്ഷ പാസായവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. 

യോഗ്യത: എം.ബി.ബി.എസ്. ബിരുദം. 1956 ഐ.എം.സി. ആക്ടിലെ ഫസ്റ്റ്/സെക്കന്‍ഡ് ഷെഡ്യൂള്‍ അല്ലെങ്കില്‍ തേര്‍ഡ് ഷെഡ്യൂളിലെ പാര്‍ട്ട്-2ല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മെഡിക്കല്‍ യോഗ്യത. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ എം.സി.ഐ. സ്ഥിരം രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. 

31-03-2017നുള്ളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്കും എം.ഡി./എം.എസ്./എം.സി.എച്ച്./ഡി.എം./ഡി.എന്‍.ബി./ഡി.എല്‍.ഒ./ഡി.ഒ.എം.എസ്./ഡി.എ. കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.
പ്രായം: 31-12-2017ന് 45 വയസില്‍ കൂടരുത്.

അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.amcsscentry.gov.in 

thozil vartha vagam