norkaകേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക - റൂട്ട്‌സ് വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ഐടിഐ മുഖാന്തിരം വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ് നല്‍കുന്നത്. 

മൂന്ന് മാസമാണ് പരിശീലന കാലയളവ്. പ്രായപരിധി: 18 - 45. കോഴ്‌സ് ഫീസിന്റെ 20 ശതമാനം മാത്രം വിദ്യാര്‍ഥികള്‍ നല്‍കിയാല്‍ മതി.

വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സാങ്കേതിക പരിശീലനത്തോടൊപ്പം കമ്പ്യൂട്ടര്‍ ഓപ്പറേഷനിലും സ്‌പോക്കണ്‍ ഇംഗ്ലീഷിലും വ്യക്തിത്വ വികസനത്തിലും പരിശീലനം നല്‍കും.

അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും http://www.norkaroots.net/supnewbatch.htm. പൂരിപ്പിച്ച അപേക്ഷ ഫോം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 2016 നവംബര്‍ 14 നകം അതത് പരിശീലന കേന്ദ്രങ്ങളില്‍ ലഭിക്കേണ്ടതാണ്.