തിരുവനന്തപുരം: ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരില്‍ എല്‍.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നുള്ളതും ചൈനയെക്കുറിച്ചും മറ്റുമുള്ളതുമാണെന്ന് പരാതി ഉയര്‍ന്നു. 

എന്നാല്‍, അവ പൊതുവിജ്ഞാനത്തിലും ചരിത്രത്തിലും ഉള്‍പ്പെട്ടതാണെന്നാണ് പരിശോധനയില്‍ കാണുന്നത്. ചോദ്യങ്ങളെക്കുറിച്ചുള്ള പരാതി പരിഗണിക്കാന്‍ പി.എസ്.സിക്ക് സംവിധാനമുണ്ട്. 

അതിരഹസ്യമായി അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ പരീക്ഷയ്ക്കു മുമ്പ് മറ്റാര്‍ക്കും പരിശോധിക്കാന്‍ കഴിയില്ലെന്ന് അടൂര്‍ പ്രകാശ് എംഎല്‍എയുടെ സബ്മിഷനു മുഖ്യമന്ത്രി മറുപടി പറഞ്ഞു.