തിരുവനന്തപുരം: ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ (തസ്തികമാറ്റം), പൊതുമരാമത്ത് വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, മൈനിങ് ആന്‍ഡ് ജിയോളജിയില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ജൂനിയര്‍ കെമിസ്റ്റ്, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ് തുടങ്ങി 29 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയ്യാറാക്കുന്നു. 

മറ്റു തസ്തികകള്‍ 

  • വാട്ടര്‍ അതോറിറ്റിയില്‍ സാനിറ്ററി കെമിസ്റ്റ്, എല്‍.ഡി. ടൈപ്പിസ്റ്റ് (തസ്തികമാറ്റം വഴി) 
  • സാമൂഹ്യക്ഷേമവകുപ്പില്‍ സ്പെഷ്യല്‍ ടീച്ചര്‍ (ഹോം ഫോര്‍ മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണ്‍)
  • വ്യവസായപരിശീലനവകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വിവിധ ട്രേഡുകള്‍)
  • വര്‍ക്ക്ഷോപ്പ് അറ്റന്‍ഡര്‍ (ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്) - പട്ടികജാതി/പട്ടികവര്‍ഗം, (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) - പട്ടികജാതി/പട്ടികവര്‍ഗം, (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) - പട്ടികവര്‍ഗം മാത്രം, (എം.ആര്‍.എ.സി.)  പട്ടികജാതി/പട്ടികവര്‍ഗം, (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍) - പട്ടികജാതി/പട്ടികവര്‍ഗം, (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍) - പട്ടികവര്‍ഗം മാത്രം, (മെക്കാനിസ്റ്റ്) - പട്ടികജാതി/പട്ടികവര്‍ഗം. 
  • കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ അക്കൗണ്ട്സ് ഓഫീസര്‍ (ജനറല്‍ ആന്‍ഡ് സൊസൈറ്റി കാറ്റഗറി)
  • കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ സൗണ്ട് എന്‍ജിനീയര്‍. 
  • സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷനില്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ഫാക്ടറി). 
  • കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍ (കെ.എസ്.എഫ്.ഇ.യിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം), മാനേജര്‍ ഗ്രേഡ്-4 (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്). 
  • എന്‍.സി.സി./സൈനികക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (വിമുക്തഭടന്‍മാരില്‍നിന്നു മാത്രം) വിവിധ ജില്ലകള്‍. 
  • നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസില്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പട്ടികവര്‍ഗം)
  • ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പട്ടികവര്‍ഗം)
  • കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് (പട്ടികവര്‍ഗം)
  • കൊല്ലം ജില്ലയില്‍ സൈനികക്ഷേമവകുപ്പില്‍ ക്ലാര്‍ക്ക് (വിമുക്തഭടന്‍മാര്‍ മാത്രം)-പട്ടികവര്‍ഗം. 
  • മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (പട്ടികജാതി/പട്ടികവര്‍ഗം) 

 

വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ 'തൊഴില്‍വാര്‍ത്ത'യുടെ വരും ലക്കത്തില്‍ പ്രസിദ്ധീകരിക്കും.

Thozil