ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി, ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകളുടെ തീയതി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രഖ്യാപിച്ചു.

782 തസ്തികയിലേക്കായി നടക്കുന്ന പരീക്ഷ 2018 ജൂണ്‍ മൂന്നിന് നടക്കും.

മാര്‍ച്ച് ആറുവരെ www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷയ്ക്കായി അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ വര്‍ഷം അവസാനമായിരിക്കും മെയിന്‍ പരീക്ഷ.

അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദമാണ് യോഗ്യത. 2018 ഓഗസ്റ്റ് ഒന്നിന് 21 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 32 വയസ്സ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം.
 

സിവില്‍ സര്‍വീസ് പരീക്ഷാ വിജ്ഞാപനം