ട്ടനവധി കരിയര്‍ സാധ്യതകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം അഭിരുചികള്‍ തിരിച്ചറിഞ്ഞ് കരിയര്‍ തെരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമായി മാറിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് ചേരുന്നതും തുടര്‍ന്ന് ജോലിക്ക് അപേക്ഷിക്കുന്നതും. അയ്യായിരത്തിലധികം സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കിയ അനുഭവത്തില്‍ നിന്ന് ചില കണ്ടെത്തലുകള്‍ പറയാം.
 
1. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ജോലി സാധ്യത എന്നതിനെ കുറിച്ച് പഠനകാലത്തിന് ശേഷമാണ് ചിന്തിക്കുന്നത്. പഠിക്കുന്ന വിഷയത്തെ കുറിച്ചോ ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതിനെ കുറിച്ചോ ഇവര്‍ ബോധവാന്മാരല്ല. 

2. ഇന്നത്തെ കാലത്ത് ഒരു ജോലി ലഭിക്കണമെങ്കില്‍ ഉദ്യോഗാര്‍ത്ഥിക്ക് സോഫ്റ്റ് സ്‌കില്‍സ് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇവര്‍ക്ക് ഇത് നേടിയെടുക്കാന്‍ സാധിക്കും. 

3. ഇന്ന് 36 ശതമാനം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ എത്തിപ്പെടുന്നതും ബാങ്ക് ജോലികളിലാണ്. എന്‍ജിനിയറിംഗ് പഠിക്കാന്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്നത്തില്‍ പോലുമില്ലാത്ത മേഖലയാണ് ബാങ്കിംഗ് ഈ ഒരു പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ മികച്ച തൊഴിലുകള്‍ കണ്ടെത്താനുള്ള ശ്രമം നാം നടത്തുന്നത്. 

Aspireതൊഴില്‍ സാധ്യതകള്‍ നിരന്തരം മാറുന്നതു കൊണ്ടും, ഒട്ടനവധി സാധ്യതകള്‍ നിലവിലുള്ളതു കൊണ്ടും, പ്രതീക്ഷകളുടെ വേലിയേറ്റം കൊണ്ടുമെല്ലാം മികച്ച ഒരു തൊഴില്‍ കണ്ടെത്തുക എന്നത് ഇന്നൊരു ബാലികേലാ മലയായി മാറിയിരിക്കുകയാണ്. ഒരു പ്രധാന സര്‍വേ ചൂണ്ടികാണിക്കുന്നത് ഒരു ഉദ്യോഗാര്‍ത്ഥിക്ക് തന്റെ ജീവിതത്തില്‍ 16 ജോലികള്‍ മാറേണ്ടിവരുന്നു എന്നതാണ്. നിങ്ങളുടെ തെരഞ്ഞെടുക്കല്‍ കാര്യക്ഷമമാണെന്ന് തിരിച്ചറിയാനുള്ള എട്ട് പ്രധാന സ്റ്റെപ്പുകളാണുള്ളത്. 

1. മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം
നിങ്ങള്‍ക്ക് എന്തിനോടാണ് താത്പര്യം? എന്ത് കാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കും? എന്ത് ചെയ്യാനാണ് നിങ്ങള്‍ക്ക് താത്പര്യമില്ലാത്തത്? തുടങ്ങിയ ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നത് നിങ്ങളുടെ ഉള്ളിലെ താത്പര്യത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ മൂല്യങ്ങളാണ് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പടി. തൊഴിലില്‍ നിന്ന് സംതൃപ്തി ലഭിക്കുന്നതിന് ഇത് സഹായിക്കും. 

2. കഴിവും പ്രാഗത്ഭ്യവും തിരിച്ചറിയുക
കഴിവ് എന്നത് നിങ്ങള്‍ക്ക് ജന്മനാ ലഭിക്കുന്നതും പ്രാഗത്ഭ്യം എന്നത് നമ്മള്‍ വികസിപ്പിച്ചെടുക്കുന്ന ഒന്നുമാണ് .രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടെത്തുക എന്നത് ഏറ്റവും പ്രധാനമാണ്. നിങ്ങള്‍ക്ക് താല്പര്യമുള്ളത് ചെയ്യാന്‍ ആരും നിര്‍ബന്ധിക്കേണ്ടി വരില്ല എന്നതാണ് അഭിരുചിയുള്ള തൊഴില്‍ കണ്ടെത്തുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 

3. മുന്‍ഗണന തിരിച്ചറിയുക
വ്യക്തിപരമായ ഇഷ്ടങ്ങളും മുന്‍ഗണനകളും തിരിച്ചറിയുന്നത് വഴി തൊഴിലില്‍ നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. സ്വന്തമായൊരു മുന്‍ധാരണ ഉള്ളത് ഏറെ ഗുണം ചെയ്യും. നമ്മള്‍ എങ്ങനെയാണ് ഒരു കാര്യം ആസൂത്രണം ചെയ്യുന്നത്, ഒരു സംഭവത്തെ നോക്കി കാണുന്നത് എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്ക് ആവശ്യമാണ്. 

4. പരീക്ഷണം 
അനുഭവങ്ങളേക്കാള്‍ മികച്ച ഗുരു മറ്റാരുമില്ല എന്നതാണ് വാസ്തവം. ഒരു സംഭവം പരീക്ഷിക്കാനുള്ള മനസ്സാണ് നമ്മെ ആ അനുഭവത്തിലേക്ക് കൊണ്ടെത്തിക്കുക. ജോലി മാറ്റമാണ് നിങ്ങളുടെ മുന്നിലെ അടുത്ത ലക്ഷ്യം അല്ലെങ്കില്‍ പുതിയ ഒരു ജോലി അന്വേഷണത്തിലാണ് എങ്കില്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാനും ജനങ്ങളുമായി സംവദിക്കാനും നിങ്ങള്‍ തയ്യാറാകണം. കിട്ടിയ ജോലിയില്‍ തൃപ്തിപ്പെടാതെ കൂടുതല്‍ മികച്ച തൊഴില്‍ കണ്ടെത്തുവാന്‍ എപ്പോഴും തയ്യാറാകുക. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുക

5. അറിവുള്ളവനാകുക
ആധുനിക സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ഒരു വ്യക്തി സൂര്യന് താഴെയുള്ള എന്തിനെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യകതയായാണ് കരുതപ്പെടുന്നത്. ഒരു വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ ഏതൊരു വിഷയത്തെ കുറിച്ച് ചോദിച്ചാലും ചെറിയ രീതിയിലെങ്കിലും ഉത്തരം പറയാന്‍ ശീലിക്കേണ്ടത് അത്യാവശ്യമാണ്. 

6.ആദ്യ ജോലിയില്‍ പ്രാധാന്യം അനുഭവത്തിന്
ഒരു വ്യക്തിയുടെ ആദ്യ ജോലിയില്‍ പ്രാധാന്യം നല്‍കേണ്ടത് ശമ്പളത്തിനല്ല മറിച്ച് അനുഭവങ്ങള്‍ക്കാണ്. നിങ്ങള്‍ക്ക് അനുഭവസമ്പത്തും എക്‌സ്പീരിയന്‍സും നേടി തരുന്നതാണ് നിങ്ങളുടെ ആദ്യ തൊഴില്‍.  എത്ര ശമ്പളം നല്‍കുന്നു എന്നത് മാത്രം നോക്കി ആദ്യ ജോലി തേടാതിരിക്കുക. 

7സമയം നിക്ഷേപിക്കുക നിങ്ങളിലേക്ക് 
തിരക്കേറിയ ഈ ജീവിതയാത്രയില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ സമയം കണ്ടെത്തേണ്ടത് അത്യന്താപേക്ഷികമാണ്. നിങ്ങളുടെ തലവന്‍ എല്ലായിപ്പോഴും അവന്റെ ലാഭത്തെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളൂ. നിങ്ങളുടെ ജീവിതവും കഴിവും കെട്ടിപടുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം തന്നെയാണ്. 

8.മാറ്റത്തിനെ അറിയുക യോജിച്ച് പോകുക
തൊഴിലുകള്‍ കണ്ടെത്തുമ്പോള്‍ മാറ്റത്തിനെയും കൂടെ കൂട്ടുക. ജീവിതത്തില്‍ ലക്ഷ്യം ആവശ്യമാണ്. എന്നാല്‍ മാറ്റങ്ങളിലേക്കും യോജിച്ച് പോകുന്നതിനെയും തിരിച്ചറിഞ്ഞ് പോകുകയാണ് ഇതിന് ആവശ്യം തൊഴിലുകള്‍ കണ്ടെത്തുമ്പോള്‍     ഐ.ടി ജോലി സാധ്യതകള്‍ ഇന്ന് എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ഏറ്റവും ഡിമാന്റുള്ളതും മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന ഒന്നാണിത്.