• ഉരുക്കുശാലകളിലെ സാമ്പത്തികശാസ്ത്രം 

പി.എസ്.സി യുടെ ക്ലറിക്കല്‍ പരീക്ഷകളില്‍ വലിയ പ്രാധാന്യം കിട്ടാത്തൊരു മേഖലയാണ് സാമ്പത്തികശാസ്ത്രം. പരമാവധി അഞ്ചില്‍ത്താഴെവരെ ചോദ്യങ്ങളേ ഈ വിഷയത്തില്‍നിന്നും ചോദിച്ചു കണ്ടിട്ടുള്ളു. ആസൂത്രണപദ്ധതികള്‍, ബാങ്കുകള്‍, ധനകാര്യകമ്മീഷന്‍, വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍നിന്നാണ് എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷകളില്‍ ചോദ്യങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. 

അടുത്തകാലത്തായി സ്ഥിതിവിവരക്കണക്കുകളാണ് സാമ്പത്തികശാസ്ത്രത്തില്‍ നിന്നും ചോദിക്കുന്നത്. രാജ്യത്തെ പ്രധാന ഉരുക്കുശാലകള്‍ സ്ഥാപിക്കുവാന്‍ സഹായിച്ച രാജ്യങ്ങളേത് എന്ന ചോദ്യമാണ് സാമ്പത്തികശാസ്ത്രത്തില്‍നിന്നും ഏറ്റവുമധികം തവണ ആവര്‍ത്തിച്ചുവന്നിട്ടുള്ളത്.

  • ശാസ്ത്രം

ക്ലാര്‍ക്ക് പരീക്ഷയുടെ പൊതുവിജ്ഞാനത്തില്‍ പതിനഞ്ചില്‍ കുറയാതെ ചോദ്യംവരുന്ന മേഖലയാണ് ശാസ്ത്രം. ഇതില്‍ത്തന്നെ മനുഷ്യശരീരം, വൈദ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം എന്നിവയില്‍ നിന്നാണ് കൂടുതല്‍ ചോദ്യങ്ങള്‍ കണ്ടുവരുന്നത്. 

വൈദ്യശാസ്ത്രം പരമ്പരാഗത ചോദ്യങ്ങളുടെ ഉറവിടമാണ്. ഏതാനും മുന്‍കാല ചോദ്യപേപ്പറുകള്‍ പരിശോധിച്ചാല്‍ത്തന്നെ ഈ മേഖലയില്‍ ചോദ്യങ്ങള്‍ വരുന്ന ഭാഗങ്ങള്‍ മനസ്സിലാക്കാം. പ്രധാനമായും മനുഷ്യശരീരത്തെക്കുറിച്ചുള്ള അടിസ്ഥാന വസ്തുതകള്‍, വൈറ്റമിന്‍, ഹോര്‍മോണുകള്‍, അവയവങ്ങള്‍ ധര്‍മങ്ങള്‍, രോഗങ്ങള്‍, വൈദ്യശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങള്‍ എന്നിവയില്‍ നിന്നാണ് കൂടുതല്‍ ചോദ്യങ്ങളും. 

ldc rank fileഎന്നാല്‍, അടിസ്ഥാനശാസ്ത്രം മേഖലയിലെ ചോദ്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ അടുത്തിടെയായി കാണുന്നുണ്ട്. മൊബൈല്‍ ഫോണ്‍, എ.ടി.എം. എന്നിങ്ങനെ നിത്യജീവിതത്തിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ നന്നായി മനസ്സിലാക്കണം. 

പി.എസ്.സി. പരീക്ഷകളില്‍ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളുടെ എണ്ണം അടുത്തകാലത്തായി കൂടിവരുന്നുണ്ട്. കമ്പ്യൂട്ടര്‍-അടിസ്ഥാന വസ്തുതകള്‍, ഇന്റര്‍നെറ്റ്, ഇ-മെയില്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീര്‍ച്ചയായും പഠിച്ചിരിക്കണം. 

  • അവാര്‍ഡുകള്‍ അഞ്ചുവരെ

ക്ലാര്‍ക്കു പരീക്ഷയുടെ പൊതുവിജ്ഞാനം ചോദ്യങ്ങളില്‍ അഞ്ചുമാര്‍ക്കിനുവരെ ബഹുമതികള്‍ ചോദിക്കുന്നു. ഏറ്റവും ഒടുവിലത്തെ രണ്ടുവര്‍ഷങ്ങളില്‍ മലയാളസാഹിത്യരംഗത്ത് നല്‍കിയ ബഹുമതികള്‍, ഗ്രന്ഥങ്ങള്‍, എഴുത്തുകാര്‍ എന്നിവ കൃത്യമായും അറിയണം. നൊബേല്‍ സമ്മാനത്തില്‍ നിന്നും ഒരു ചോദ്യം ഉറപ്പാണ്. 

അവാര്‍ഡുകള്‍ ഉള്‍പ്പെടെ മികവു പുലര്‍ത്തുന്ന കേരളീയരെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായും അറിഞ്ഞിരിക്കണം. അടുത്ത കാലത്തെ അവാര്‍ഡുകള്‍ മാത്രമല്ല പഴയവയും ചോദ്യങ്ങളില്‍ ഇടംനേടുന്നു. അതിനാല്‍ പ്രധാന അവാര്‍ഡുകളിലെ മലയാളി സാന്നിധ്യങ്ങള്‍ പ്രത്യേകം കുറിച്ചുവെച്ചു തന്നെ പഠിക്കണം.

  • സര്‍ക്കാര്‍ വെബ്സൈറ്റുകള്‍

പരീക്ഷയ്ക്കു മുന്‍പ് സര്‍ക്കാരിന്റെ പ്രധാന വെബ്സൈറ്റുകളില്‍ ഒരോട്ടപ്രദക്ഷിണം നടത്താന്‍ കഴിയുന്നതു ഗുണം ചെയ്തേക്കും. ഇവിടങ്ങളില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങള്‍ ചോദ്യങ്ങളായി വരുന്നുണ്ട്. പ്രത്യേകിച്ചും വിവിധ   മേഖലകളിലെ     അടിസ്ഥാനവിവരങ്ങളായി   നല്‍കിയിരിക്കുന്നവയെ ശ്രദ്ധിക്കണം.

  • ഇംഗ്ലീഷ്

വര്‍ഷങ്ങളായി പി.എസ്.സി. പരീക്ഷകളില്‍, സ്ഥിരത പുലര്‍ത്തുന്ന സ്വഭാവമുള്ള ചോദ്യങ്ങള്‍ വരുന്ന ഭാഗമാണ് ഇംഗ്ലീഷ്. Verb, Tenses, Articles  എന്നിവയാണ് ഇപ്പോഴും ചോദ്യകര്‍ത്താക്കളുടെ ഇഷ്ടമേഖല. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളിലെ ഇംഗ്ലീഷ് ഭാഗം പരിശോധിച്ചാല്‍ത്തന്നെ ഉദ്യോഗാര്‍ഥിക്ക് ഈ മേഖലയില്‍ വന്‍മുന്നേറ്റം നടത്താനാവും.

  • കണക്കിലെ അടിസ്ഥാനക്രിയകള്‍

ഗണിതത്തിലെ അടിസ്ഥാന ക്രിയകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ചോദ്യങ്ങളും. അതിനാല്‍ ഇവ പഠിക്കേണ്ടത് ഉയര്‍ന്ന മാര്‍ക്കിന് അത്യാവശ്യമാണ്. പത്തോളം വരുന്ന കണക്കിലെ അടിസ്ഥാനക്രിയകള്‍ മനസ്സിലാക്കി നന്നായി ഗൃഹപാഠം ചെയ്യണം.

  • തൊഴില്‍വാര്‍ത്തയ്‌ക്കൊപ്പം മുന്നേറാം

പി.എസ്.സി ചോദ്യകര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരാണ് തൊഴില്‍ വാര്‍ത്തയിലെയും ഹരിശ്രീയിലെയും എല്‍. ഡി. ക്ലാര്‍ക്ക് പരിശീലനപരിപാടി തയ്യാറാക്കുന്നത്. ഉദ്യോഗാര്‍ഥികളെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഉന്നതനിലവാരത്തില്‍ എത്തിക്കുന്ന ശാസ്ത്രീയമായ പരിശീലനപരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇതിലൂടെ, പരീക്ഷയ്ക്കുമുന്‍പ് ഉദ്യോഗാര്‍ഥിയെ പലവട്ടം ചോദ്യമേഖലകളിലൂടെ കൊണ്ടുപോകാനും, ആശയക്കുഴപ്പം ഇല്ലാത്തവിധം വസ്തുതകള്‍ ഗ്രഹിക്കാനും സഹായിക്കുന്നു. പരീക്ഷാര്‍ഥികള്‍ക്ക് അവരുടെ പഠനനിലവാരം ക്രമമായി ഉയരുന്നത് ചുരുങ്ങിയ നാളുകളില്‍ത്തന്നെ തൊഴില്‍വാര്‍ത്തയുടെ പരിശീലനപരിപാടിയില്‍ നിന്നും ബോധ്യമാവും. 

thozil vartha vagam