എന്‍എസ്ഇഎല്ലിന് മലയാളി മേധാവി

Posted on: 18 Sep 2013സജി ചെറിയാന്‍
ന്യൂഡല്‍ഹി: ഉത്പന്ന തയ്യാര്‍ വ്യാപാര എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായി മലയാളിയായ സജി ചെറിയാന്‍ നിയമിതനായി. ഏതാനും ആഴ്ചകളായി പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുന്ന എന്‍എസ്ഇഎല്ലിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുക എന്ന ഭാരിച്ച ചുമതലയാണ് അദ്ദേഹത്തിനുള്ളത്.

എക്‌സ്‌ചേഞ്ച് പ്രതിസന്ധിയിലായതോടെ അഞ്ജാനി സിന്‍ഹയെ എംഡി സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു. ഈ ഒഴിവിലേക്കാണ് സജി ചെറിയാന്റെ നിയമനം.

എന്‍എസ്ഇഎല്ലിന്റെ പ്രൊമോട്ടര്‍ കമ്പനിയായ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസിന് കീഴിലുള്ള എംസിഎക്‌സ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിങ് - ഇഷ്യു സര്‍വീസസ് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സജി. കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, മദ്രാസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജനറല്‍ മാനേജരായും സേവനമനുഷ്ഠിച്ചു.

Tags: NSEL appoints Saji Cherian as new MD
»  News in this Section