ഐഗേറ്റ് സിഇഒയ്ക്ക് അടിസ്ഥാനശമ്പളം 8.5 കോടി രൂപഅശോക് വേമുറി
ബാംഗ്ലൂര്‍ : ഇന്‍ഫോസിസ് വിട്ട് അമേരിക്ക ആസ്ഥാനമായുള്ള ഐഗേറ്റ് എന്ന ഐടി കമ്പനിയില്‍ സിഇഒ ആയി ചുമതലയേറ്റ അശോക് വേമുറിക്ക് ഭീമമായ ശമ്പളം. അടിസ്ഥാന ശമ്പളം തന്നെ 13 ലക്ഷം ഡോളറാണ്. അതായത്, ഏതാണ്ട് 8.5 കോടി രൂപ. പ്രതിമാസം 70 ലക്ഷം രൂപയ്ക്കുമേല്‍ .

ഇതിനുപുറെ 10 ലക്ഷം രൂപ വരെ വാര്‍ഷിക ബോണസ്സിന് അവസരമുണ്ട്. അതായത് ഏതാണ്ട് 6.5 കോടി രൂപ.

ഐഗേറ്റിന്റെ ഒന്നര ലക്ഷം ഓഹരിയും ലഭിക്കും. ഇതിനു പുറമെ 2017 ജൂണ്‍ അവസാനത്തിനു മുമ്പായി 40 കോടി ഡോളര്‍ വാര്‍ഷിക ലാഭം കൈവരിക്കുകയാണെങ്കില്‍ ഓഹരികളുടെ എണ്ണം ആറു ലക്ഷം വരെയാകും.

ഇന്‍ഫോസിസിലും ഏറ്റവുമധികം ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരിലൊരാളായിരുന്നു അശോക് വേമുറി. എസ്.ഡി.ഷിബുലാല്‍ വിരമിക്കുന്നതോടെ ഇന്‍ഫോസിസിന്റെ സിഇഒ സ്ഥാനത്ത് എത്താന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ടിരുന്നവരില്‍ ഒരാളായിരുന്നു അദ്ദേഹം.
Tags: iGate new CEO Ashok Vemuri gets fatty pay
»  News in this Section
ഗ്രാം2675.00
പവന്‍21400.00
വെള്ളി
ഗ്രാം46.00