ആക്‌സഞ്ച്വര്‍ ജര്‍മന്‍ കമ്പനിയെ ഏറ്റെടുത്തു? ? ?
മുംബൈ: ആഗോള ടെക്‌നോളജി - കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആക്‌സഞ്ച്വര്‍ ജര്‍മനി ആസ്ഥാനമായുള്ള പ്രിയോണ്‍ ഗ്രൂപ്പിനെ ഏറ്റെടുത്തു. പ്രോഡക്ട് ലൈഫ്‌സൈക്കിള്‍ മാനേജ്‌മെന്റ് സേവന മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഏറ്റെടുക്കല്‍ വഴിവെയ്ക്കും.

നിലവിലുള്ള ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കാനും ഇടപാടിലൂടെ ആക്‌സഞ്ച്വറിന് കഴിയും. ഏറ്റെടുക്കലിനായി എത്ര തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്താന്‍ ആക്‌സഞ്ച്വര്‍ തയ്യാറായില്ല.

1998ല്‍ ആരംഭിച്ച പ്രിയോണ്‍ ഗ്രൂപ്പിന് 330ലേറെ ജീവനക്കാരാണ് ഉള്ളത്. ഇന്ത്യയില്‍ ബാംഗ്ലൂര്‍ , പുണെ എന്നിവിടങ്ങളില്‍ ഓഫീസുണ്ട്.
Tags: Accenture to acquire Germany-based Prion
»  News in this Section
ഗ്രാം2655.00
പവന്‍21240.00
വെള്ളി
ഗ്രാം46.00