സെന്‍സെക്‌സ് 283 പോയന്റ് ഉയര്‍ന്നുമുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 282.86 പോയന്റിന്റെ നേട്ടവുമായി 19,229.84ലും നിഫ്റ്റി 86.90 പോയന്റ് ഉയര്‍ന്ന് 5,699.30ലും ക്ലോസ് ചെയ്തു.

ഇറക്കുമതി വ്യാപാര കമ്മി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഫലമായാണ് വില ഉയര്‍ന്നത്. റിയല്‍ എസ്‌റ്റേറ്റ്, ബാങ്കിങ്, വാഹനം, ഊര്‍ജം എന്നീ മേഖലകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഗൃഹോപകരണം, ലോഹം എന്നിവയ്ക്ക് നേരിയ നഷ്ടമുണ്ടായി.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എന്‍ടിപിസി, ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡി, ഇന്‍ഫോസിസ്, വിപ്രോ എന്നിവയുടെ വില ഉയര്‍ന്നു. അതേസമയം, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി എന്നിവയുടേത് താഴ്ന്നു.
Tags: Sensex gains 283 points
»  News in this Section
ഗ്രാം2675.00
പവന്‍21400.00
വെള്ളി
ഗ്രാം46.00