ട്രാക്ടര്‍ വില്‍പന കൂടി; മഹീന്ദ്രയുടെ ലാഭം ഉയര്‍ന്നു

Posted on: 13 Aug 2013ആനന്ദ് മഹീന്ദ്ര
മുംബൈ : ട്രാക്ടറുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോപകരണങ്ങളുടെ വില്‍പന ഉയര്‍ന്നതും ചെലവു ചുരുക്കല്‍ നടപടികളും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ലാഭം ഉയര്‍ത്തി. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസക്കാലയളവില്‍ കമ്പനി 1,164.6 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷം ഇതേകാലയളവില്‍ നേടിയ 1,026.4 കോടി രൂപയേക്കാള്‍ 13.46 ശതമാനം വര്‍ധന.

മൊത്തവരുമാനം 17,670.81 കോടി രൂപയില്‍ നിന്ന് 19,356.03 കോടി രൂപയായി. വാഹന വില്‍പനയിലൂടെയുള്ള വരുമാനം 5,822.52 കോടി രൂപയില്‍ നിന്ന് 5,860.98 കോടി രൂപയായും കാര്‍ഷിക രംഗത്തുനിന്നുള്ള വരുമാനം 3,078.29 കോടി രൂപയില്‍ നിന്ന് 3,899.52 കോടി രൂപയുമായി ഉയര്‍ന്നു.

ട്രാക്ടര്‍ വില്‍പനയില്‍ 26 ശതമാനം വര്‍ധന കൈവരിച്ചു. 71,696 ട്രാക്ടറുകളാണ് 2013 ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ മഹീന്ദ്ര വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 56,861 യൂണിറ്റുകളായിരുന്നു.

Tags: Mahindra profit rises on tractor demand
»  News in this Section