സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 22,000 രൂപ

Posted on: 13 Aug 2013കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. പവന് 520 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ പവന്‍വില 22,000 രൂപയായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 2,750 രൂപയിലെത്തി.

ഏപ്രില്‍ പത്തിനു ശേഷം ഇതാദ്യമായാണ് പവന്‍വില 22,000 കടക്കുന്നത്. ഇതോടെ നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കുമെന്ന ആശങ്കയാണ് വില ഉയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ തിങ്കളാഴ്ച സ്വര്‍ണവില കുതിച്ചുയര്‍ന്നതും ഇന്ന് ഇവിടെ വില കൂടാന്‍ ഇടയാക്കി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 21 ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്.

Tags: Gold price at 4 month high in Kerala
»  News in this Section