ഐസിഐസിഐ ബാങ്കിന് 2270 കോടി രൂപ ലാഭം

Posted on: 31 Jul 2013? ? ? ? ? : .?
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസക്കാലയളവില്‍ 2270 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേകാലയളവില്‍ നേടിയ 1,820 കോടി രൂപയെ അപേക്ഷിച്ച് 25 ശതമാനം വര്‍ധന.

അറ്റ പലിശ വരുമാനം 19.6 ശതമാനം വര്‍ധിച്ച് 3820 കോടി രൂപയായി.

കിട്ടാക്കടം ഉയര്‍ന്നിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി മൊത്തം ആസ്തിയുടെ 0.71 ശതമാനത്തില്‍ നിന്ന് 0.82 ശതമാനമായാണ് ഉയര്‍ന്നത്.

Tags: ICICI Bank Q1 net profit up 25 pc
»  News in this Section