രൂപയുടെ മൂല്യം താഴേക്ക്; ഡോളറിന് 61.20 രൂപ

Posted on: 31 Jul 2013കൊച്ചി: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയ്ക്കടുത്തെത്തി. ബുധനാഴ്ച രാവിലെ 73 പൈസയുടെ നഷ്ടവുമായി 61.20 എന്ന നിലയിലെത്തിയതോടെയാണ് ഇത്. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 61.20 രൂപ നല്‍കണം. ഒടുവില്‍ എട്ടു പൈസയുടെ നേട്ടവുമായി 60.40 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

മാസാന്ത്യമായതിനാല്‍ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡുണ്ടായതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. എണ്ണക്കമ്പനികളും മറ്റു ഇറക്കുമതിക്കാരും ഡോളര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി. പതിനൊന്നു മണിയോടെ നേരിയ തോതില്‍ രൂപ തിരിച്ചുകയറിയിട്ടുണ്ട്.

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളൊന്നും ഫലം കാണുന്നില്ലെന്നതാണ് ഇപ്പോഴത്തെ ഇടിവില്‍ നിന്ന് വ്യക്തമാകുന്നത്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനായി ചൊവ്വാഴ്ച നടന്ന ആദ്യ പാദ പണ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ ഇളവു വരുത്തിയിരുന്നില്ല.

Tags: Rupee nears record low
»  News in this Section