സെന്‍സെക്‌സ് നഷ്ടത്തില്‍ തുടരുന്നു

Posted on: 31 Jul 2013മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ ആറാം വ്യാപാര ദിനത്തിലും നഷ്ടത്തില്‍ . സെന്‍സെക്‌സ് ബുധനാഴ്ച രാവിലെ 10.30ന് 103.07 പോയന്റിന്റെ നഷ്ടവുമായി 19,245.27ലാണ്. നിഫ്റ്റി 44.05 പോയന്റ് താഴ്ന്ന് 5,711ലും.

റിയല്‍ എസ്‌റ്റേറ്റ്, ബാങ്കിങ്, ഊര്‍ജം എന്നീ മേഖലകള്‍ നഷ്ടത്തിലും ഐടി, വാഹനം എന്നീ മേഖലകള്‍ നേട്ടത്തിലുമാണ്.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എന്‍ടിപിസി, ഒഎന്‍ജിസി, ഗെയില്‍ , ഐസിഐസിഐ ബാങ്ക് എന്നിവയുടെ വില താഴ്ന്നു. അതേസമയം, ഡോ.റെഡ്ഡീസ്, ഭാരതി എയര്‍ടെല്‍ , മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുടെ വില ഉയര്‍ന്നു.

Tags: Sensex rides in red
»  News in this Section