400 കോടിയുടെ ആംവേ ഫാക്ടറി തമിഴ്‌നാട്ടില്‍

Posted on: 14 Jun 2013കൊച്ചി: ആംവേ ഇന്ത്യ തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ നിലകോട്ടയില്‍ പുതിയ ഫാക്ടറി ആരംഭിക്കുന്നു. ആദ്യപാദത്തില്‍ 400 കോടി രൂപ മുതല്‍മുടക്കുന്ന ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്തി. 2015 ആദ്യം പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ആംവേ ഇന്ത്യ സി.ഇ.ഒ. വില്യം എസ്. പിന്‍ക്‌നി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

»  News in this Section