പവന്‍ വില 360 രൂപ കൂടി

Posted on: 06 Jun 2013കോഴിക്കോട്: സ്വര്‍ണത്തിന് വില പവന് 360 രൂപ കൂടി 20680 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 2585 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 0.30 ഡോളര്‍ വര്‍ധിച്ച് 1398.50 ഡോളറായി.

ഏതാനും ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കയറ്റിറക്കങ്ങളിലൂടെ നീങ്ങുകയാണ്. ബുധനാഴ്ച്ച പവന് വില 80 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച്ച പവന്‍ വിലയില്‍ 200 രൂപയുടെ വര്‍ധനവുമുണ്ടായി. ആഗോള വിപണിയിലെ വില ഇന്നലെയും ഉയര്‍ന്നിരുന്നു.

Tags: Gold price jumps 360 rupees per soverign
»  News in this Section