യുറേക്കാ ഫോര്‍ബ്‌സ് സ്വിസ് കമ്പനിയെ ഏറ്റെടുക്കുന്നു

Posted on: 05 Jun 2013ഷാപൂര്‍ പി. മിസ്ട്രി
കൊച്ചി : രാജ്യത്തെ വാട്ടര്‍ പ്യൂരിഫയര്‍, വാക്വം ക്ലീനര്‍ മേഖലയിലെ ഒന്നാം സ്ഥാനക്കാരായ യൂറേക്കാ ഫോര്‍ബ്‌സ്, സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായുള്ള ഗൃഹോപകരണ നിര്‍മാതാക്കളായ ലക്‌സ് ഇന്റര്‍നാഷണലിനെ സ്വന്തമാക്കുന്നു. ഇരുവരും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഷപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പില്‍പ്പെട്ട കമ്പനിയാണ് യൂറേക്കാ ഫോര്‍ബ്‌സ്.

1901-ല്‍ സ്ഥാപിതമായ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഡയറക്റ്റ് സെയില്‍ കമ്പനിയായ ലക്‌സ് ഇന്റര്‍നാഷണല്‍ 1999-ല്‍ സ്വീഡനിലെ ഇലക്‌ട്രോലക്‌സ് കമ്പനിയില്‍ നിന്ന് സ്വിറ്റ്‌സര്‍ലാന്റിലെ വോണ്‍ഡര്‍ ബെക്ക് കുടുംബം വാങ്ങിയതാണ്. യൂറോപ്പ്, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലായി 1,5,000-ത്തിലേറെ വരുന്ന ഡീലര്‍ ശൃംഖലയുള്ള ലക്‌സ് ഇന്റര്‍നാഷണലില്‍ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കുന്നതോടെ 40 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള സ്ഥാപനമായി യൂറേക്ക ഫോര്‍ബ്‌സ് വളരുമെന്ന് ചെയര്‍മാന്‍ ഷാപൂര്‍ പി. മിസ്ട്രി പറഞ്ഞു.

ജീവനക്കാരുടെ എണ്ണം 25,000 ആയി വര്‍ധിക്കും. വിറ്റുവരവ് 2017 ആവുമ്പോഴേക്ക് ഇപ്പോഴത്തെ 50 കോടി ഡോളറില്‍ നിന്ന് 100 കോടി ഡോളറായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഷാപൂര്‍ മിസ്ട്രി പറഞ്ഞു. 30 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള യൂറേക്കയ്ക്ക് ഇപ്പോള്‍ ഒരു കോടിയിലേറെ ഉപയോക്താക്കളുണ്ട്. ഡയറക്ട് സെല്ലിങ്ങില്‍ രാജ്യത്തെ തുടക്കക്കാരായ കമ്പനിയുടെ അക്വാഗാര്‍ഡ് വാട്ടര്‍ പ്യൂരിഫയറും യൂറോക്ലീന്‍ വാക്വം ക്ലീനറും ഈ വിപണികളിലെ ഏക സൂപ്പര്‍ ബ്രാന്‍ഡുകളാണ്.

Tags: Eureka Forbes to acquire Swiss company Lux
»  News in this Section