സുനില്‍ ലാല്‍വാനി ബ്ലാക്‌ബെറി ഇന്ത്യ എംഡി

Posted on: 05 Jun 2013സുനില്‍ ലാല്‍വാനി
കൊച്ചി : ബ്ലാക്‌ബെറിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായി സുനില്‍ ലാല്‍വാനിയെ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനി നിയമിച്ചു.

2009 മുതല്‍ ബ്ലാക്‌ബെറിയില്‍ സേവനമനുഷ്ഠിച്ചുവരുന്ന ലാല്‍വാനി ഇതിനു മുന്‍പ് കമ്പനിയുടെ എന്റര്‍പ്രൈസ് സെയില്‍സ് വിഭാഗം മേധാവിയായിരുന്നു. ടെലികോം സെയില്‍സ്, നെറ്റ്‌വര്‍ക്കിങ് മേഖലകളിലായി 20 വര്‍ഷത്തെ പരിചയ സമ്പത്തുണ്ട്.

സിസ്‌കോ, നോക്കിയ തുടങ്ങിയ കമ്പനികളില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.Tags: Sunil Lalvani is BlackBerry India MD
»  News in this Section