എസ്.ബി.ടി. പ്രവാസി നിക്ഷേപ പലിശ ഉയര്‍ത്തി

Posted on: 04 Jun 2013തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്കുള്ള വര്‍ധിപ്പിച്ച പലിശനിരക്കുകള്‍ നിലവില്‍വന്നു.

അമേരിക്കന്‍ ഡോളറിലുള്ള എഫ്.സി.എന്‍.ആര്‍. നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെവരെ കാലാവധിയില്‍ വാര്‍ഷിക പലിശനിരക്ക് 2.69 ശതമാനം, 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍താഴെവരെ 2.45 ശതമാനം, 3 വര്‍ഷം മുതല്‍ 4 വര്‍ഷത്തില്‍ താഴെവരെ 3.64 ശതമാനം, 4 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെവരെ 3.90 ശതമാനം, 5 വര്‍ഷത്തിന് 4.16 ശതമാനം എന്നിങ്ങനെയായിരിക്കും.

മേല്പറഞ്ഞ കാലാവധികള്‍ക്കുള്ള വാര്‍ഷിക പലിശനിരക്ക് പൗണ്ട് സ്റ്റെര്‍ലിങ് നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 2.88 ശതമാനം, 2.68 ശതമാനം, 3.78 ശതമാനം, 3.96 ശതമാനം, 4.15 ശതമാനം, യൂറോ നിക്ഷേപങ്ങള്‍ക്ക് 2.39 ശതമാനം, 2.43 ശതമാനം, 3.57 ശതമാനം, 3.74 ശതമാനം, 3.93 ശതമാനം എന്നിങ്ങനെയുമായിരിക്കും.

ആര്‍.എഫ്.സി. നിക്ഷേപ വാര്‍ഷിക പലിശനിരക്ക് 6 മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെവരെ ഒരു ശതമാനം, ഒരുവര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെവരെ 2.69 ശതമാനം, 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെവരെ 2.45 ശതമാനം, 3 വര്‍ഷത്തിന് 3.64 ശതമാനം എന്നിങ്ങനെ പരിഷ്‌കരിച്ചു.

Tags: SBT raises NRI term deposit rates
»  News in this Section