എല്‍ ആന്‍ഡ് ടി ലാഭം ഇടിഞ്ഞു; ബോണസ് ഓഹരി നല്‍കും

Posted on: 22 May 2013മുംബൈ: രാജ്യത്തെ മുന്‍നിര കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) യുടെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തില്‍ താഴേക്ക് പോയി. 1,920.41 കോടി രൂപയില്‍ നിന്ന് 1,787.94 കോടി രൂപയായാണ് ലാഭം ഇടിഞ്ഞത്. 6.9 ശതമാനം ഇടിവ്.

മൊത്തം വില്‍പന 9.93 ശതമാനം വര്‍ധിച്ച് 20,293.83 കോടി രൂപയായി.

അതേസമയം, 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇതനുസരിച്ച് ഓരോ രണ്ട് ഓഹരിക്കും ഒരു ഓഹരി ബോണസ്സായി ലഭിക്കും. ഇതു കൂടാതെ ഓഹരിയൊന്നിന് 18.50 രൂപ വീതം ലാഭവീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.Tags: L and T Q4 net profit falls 7 pc
»  News in this Section