ഇന്‍ഫോസിസിന് 582 കോടി രൂപയുടെ ആദായനികുതി നോട്ടീസ്‌

Posted on: 20 May 2013? ?
ബാംഗ്ലൂര്‍ : രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിന് ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ്. 2009ല്‍ ഇന്‍ഫോസിസ് 582 കോടി രൂപ അടയ്ക്കാനുണ്ടെന്ന് കാണിച്ചാണ് നോട്ടീസ് അയയ്ച്ചിരിക്കുന്നത്.

ഇതിനോടകം, 1,175 കോടി രൂപയുടെ നോട്ടീസ് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 2005 മുതല്‍ 2008 വരെയുള്ള നാലു വര്‍ഷങ്ങളിലെ ആദായത്തിനായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 582 കോടി കൂടി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആദായനികുതി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്യുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു. വിദേശത്ത് ക്ലയന്റിന്റെ കേന്ദ്രങ്ങളില്‍ സോഫ്റ്റ്‌വേര്‍ വികസിപ്പിച്ചതുവഴിയുണ്ടായ നേട്ടത്തിനും പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള വരുമാനത്തിനും നികുതി നല്‍കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ജനവരിയില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിന് ഘടകവിരുദ്ധമാണ് ആദായനികുതി വകുപ്പിന്റെ ഇപ്പോഴത്തെ നോട്ടീസെന്നും കമ്പനി വ്യക്തമാക്കി.Tags: Infosys to challenge new tax demand
»  News in this Section