സെന്‍സെക്‌സ് 292 പോയന്റ് ഇടിഞ്ഞു

Posted on: 04 Apr 2013മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. സെന്‍സെക്‌സ് 291.94 പോയന്റ് താഴ്ന്ന് 18,509.70ലെത്തിയപ്പോള്‍ നിഫ്റ്റി 98.15 പോയന്റ് ഇടിഞ്ഞ് 5,574.75ല്‍ അവസാനിച്ചു.

ബുധനാഴ്ച സെന്‍സെക്‌സ് 239 പോയന്റും നിഫ്റ്റി 75 പോയന്റും ഇടിഞ്ഞിരുന്നു. അതായത്, രണ്ടു ദിവസം കൊണ്ട് സെന്‍സെക്‌സ് 500ലേറെ പോയന്റ് കൂപ്പുകുത്തി.

രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. തിരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടന്നേക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് എല്‍കെ.അദ്വാനി അഭിപ്രായപ്പെട്ടിരുന്നു.

സകല മേഖലകളും നഷ്ടത്തിലാണ് അവസാനിച്ചത്. റിയല്‍ എസ്റ്റേറ്റ്, ഐടി, ഗൃഹോപകരണം എന്നീ മേഖലകള്‍ക്കാണ് ഏറ്റവുമധികം നഷ്ടം.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ 30ല്‍ ആറെണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ , മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഇത്. ജിന്‍ഡാല്‍ സ്റ്റീലിന്റെ വില 4.32 ശതമാനവും ടാറ്റാ സ്റ്റീലിന്റെ വില 3.97 ശതമാനവും സ്‌റ്റെര്‍ലൈറ്റിന്റേത് 3.09 ശതമാനവും ഇന്‍ഫോസിസിന്റേത് 2.74 ശതമാനവും ഇടിഞ്ഞു.


Tags: Sensex drops more than 500 pts in 2 days
»  News in this Section