രൂപയുടെ മൂല്യം താഴേക്ക്‌

Posted on: 04 Apr 2013
കൊച്ചി: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയ്ക്കടുത്തെത്തി. 54.83 എന്ന നിലയിലാണ് രൂപ. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 54.83 രൂപ നല്‍കണം.

ബുധനാഴ്ച 54.43 എന്ന നിലയിലായിരുന്നു. 40 പൈസയുടെ നഷ്ടം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രൂപയുടെ മൂല്യം താഴേക്ക് പതിക്കുന്നത്.

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്നതായുള്ള സൂചനകള്‍ നല്‍കാന്‍ തുടങ്ങിയതോടെ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതും നഷ്ടം ഉയരാന്‍ കാരണമായി.

Tags: Rupee near 1-month low
»  News in this Section