സ്വര്‍ണവില ഒമ്പതു മാസത്തെ താഴ്ചയില്‍

Posted on: 04 Apr 2013
കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 200 രൂപ താഴ്ന്ന് 21,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 2,700 രൂപയിലെത്തി.

ബുധനാഴ്ച പവന്‍വില 440 രൂപ ഇടിഞ്ഞിരുന്നു. ബുധനാഴ്ച 200 രൂപ കൂടി ഇടിഞ്ഞതോടെ രണ്ടു ദിവസം കൊണ്ട് 640 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒമ്പതു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ് സ്വര്‍ണവില. 2012 ജൂണിലാണ് ഏറ്റവുമൊടുവില്‍ പവന്‍വില 21,600 രൂപയിലേക്ക് താഴ്ന്നത്.

അന്താരാഷ്ട്ര വിപണിയിലും വിലയിടിവ് തുടരുകയാണ്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 11.30 ഡോളര്‍ കൂടി ഇടിഞ്ഞു. ഇതോടെ വില 1,546.60 ഡോളറിലെത്തി. അമേരിക്കന്‍ സമ്പദ്ഘടന തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങിയതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ഡോളര്‍ ശക്തിപ്രാപിക്കുന്നതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കുന്നു.

Tags: Gold price settles at 9 month low in Kerala
»  News in this Section