ടൈറ്റന്‍ ടാഗ്ഡ് വാച്ചുകള്‍

Posted on: 03 Apr 2013പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ വാച്ചസ്, ഫാഷന്‍ കുതുകികളായ യുവാക്കള്‍ക്കും യുവതികള്‍ക്കുമായി ടാഗ്ഡ് ബൈ ടൈറ്റന്‍ എന്ന പേരില്‍ പുതിയ വാച്ചുകളുടെ ശേഖരം പുറത്തിറക്കി. 84 വ്യത്യസ്ത രൂപകല്‍പ്പനയിലുള്ള വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്.

1495 രൂപ മുതലാണ് ഈ വാച്ചുകളുടെ വില. ആകര്‍ഷകമായ നിറങ്ങളിലുള്ള ഡയലുകളും അതിസൂക്ഷ്മമായ വിശദാംശങ്ങളും സ്്‌പോര്‍ട്ടി സ്ട്രാപ്പുകളുമാണ് ഈ വാച്ചുകളുടെ പ്രത്യേകത. എല്ലാ ടൈറ്റന്‍ സ്റ്റോറുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലും പ്രമുഖ മള്‍ട്ടിബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും പുതിയ വാച്ചുകള്‍ ലഭ്യമാകും.

പുതിയ തലമുറയുടെ ആഗ്രഹങ്ങള്‍ക്കും ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നതാണ് പുതിയ ടാഗ്ഡ് വാച്ചുകളെന്ന് ടൈറ്റന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഹെഡ് രാജന്‍ അംബ പറഞ്ഞു. കനം കുറഞ്ഞ രീതിയിലുള്ള രൂപകല്‍പ്പനയിലൂടെ ടാഗ്ഡ് യുവാക്കളുടെ പ്രിയപ്പെട്ട വാച്ചായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Titan launches Tagged by Titan watches
»  News in this Section