കരീന കപൂര്‍ മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: 03 Apr 2013മുംബൈ: ബോളിവുഡ് താരം കരീന കപൂര്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറാകും. ഇതുസംബന്ധിച്ച കരാറില്‍ കരീന മുംബൈയില്‍ ഒപ്പുവെച്ചു.

വിശ്വാസ്യതയും ശൈലിയും വൈവിധ്യമാര്‍ന്ന ഡിസൈനുകളും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ മലബാര്‍ ഗോള്‍ഡ് പോലുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നതില്‍ ആഹ്ലാദമുണ്ടെന്ന് കരീന പറഞ്ഞു. അഭിനയമികവുകൊണ്ട് ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധനേടിയ കരീന കപൂറിനെ ബ്രാന്‍ഡ് അംബാസഡറായി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് അറിയിച്ചു.

മലബാര്‍ ഗ്രൂപ്പ് വരുംമാസങ്ങളില്‍ തുറക്കുന്ന 40 ഷോറൂമുകളില്‍ 20 എണ്ണം ഉത്തരേന്ത്യയിലായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മുംബൈയിലെ ആദ്യ ഷോറൂം ഏഴിന് അന്ധേരിയില്‍ തുറക്കും. 14ന് രാജ്‌കോട്ടിലും ഏപ്രില്‍ അവസാനം കുര്‍ളയിലും ഷോറൂമുകള്‍ ആരംഭിക്കും. ജൂണ്‍ അവസാനം ജയ്പുര്‍ , അഹമ്മദാബാദ്, ഗുര്‍ഗോണ്‍ എന്നിവിടങ്ങളിലും നൂറാമത് ഷോറൂം ആഗസ്തില്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Tags: Kareena Kapoor to endorse Malabar Gold
»  News in this Section