എയര്‍ഏഷ്യ വീണ്ടും; 3,300 രൂപയ്ക്ക് ബാങ്കോക്കിലേക്ക് പറക്കാം

Posted on: 02 Apr 2013കൊച്ചി: ഇന്ത്യയില്‍ പുതിയ വിമാനക്കമ്പനി തുടങ്ങുന്നതിന് മുന്നോടിയായി പ്രമുഖ ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ ഇന്ത്യയില്‍ നിന്ന് ബാങ്കോക്ക്, ക്വാലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നു. 3,300 രൂപ മുതല്‍ 5,500 രൂപ വരെയുള്ള നിരക്കുകളിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. സാധാരണ നിരക്കിനെക്കാള്‍ 70 ശതമാനം വരെ കുറഞ്ഞ നിരക്കാണ് ഇവ.

2014 ജനവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്കായി മൊത്തം 20 ലക്ഷം ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭ്യമാക്കുന്നത്. ബുക്കിങ് ചൊവ്വാഴ്ച ആരംഭിച്ചു. ഞായറാഴ്ച വരെ തുടരും.

കൊല്‍ക്കത്ത - ബാങ്കോക്ക് ടിക്കറ്റിന് 3,300 രൂപയാണ് നിരക്ക്. ചെന്നൈ- ബാങ്കോക്ക് 3,500 രൂപ, ബാംഗ്ലൂര്‍ - ക്വാലാലംപൂര്‍ 5,500 രൂപ, കൊല്‍ക്കത്ത - ക്വാലാലംപൂര്‍ 5,000 രൂപ, കൊച്ചി/ചെന്നൈ - ക്വാലാലംപൂര്‍ 4,500 രൂപ, തിരുച്ചിറപ്പള്ളി - ക്വാലാലംപൂര്‍ 4,000 രൂപ എന്നിങ്ങനെയാണ് മറ്റു നിരക്കുകള്‍ .

എയര്‍ഏഷ്യ ഇന്ത്യയില്‍ വിമാനക്കമ്പനി തുടങ്ങാനിരിക്കുന്നതിനാല്‍ അല്ല ഈ ഓഫറെന്ന് കമ്പനി അറിയിച്ചു.

Tags: AirAsia offers two million cheap tickets to Bangkok, Kuala Lumpur
»  News in this Section